തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഷ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ കുടുംബം. അഷ്കറിന്റെ ക്രൂരമർദനത്തെ തുടർന്ന് ആമിനയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്ന് അമ്മ ഷജില ബീവി വെളിപ്പെടുത്തി.
ഭിത്തിയിൽ തല ഇടിപ്പിക്കുകയും ശുചിമുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും ചെയ്തതായി ഷജില ബീവി ആരോപിച്ചു. ......
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ അഖിലയെയും പങ്കാളിയായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ......
കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.
പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.
സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. ......
അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നല്‍കിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാർക്കിന് പഞ്ചായത്ത് നല്‍കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നല്‍കിയിട്ടുണ്ട്. ......
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട, വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമ'വും പ്രധാന സ്വർണവിളക്കും കവർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മറ്റ് ആഭരണങ്ങളുമാണ് ഇതോടൊപ്പം മോഷണം പോയതെന്നാണ് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. ......
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിന് (16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ പ്രതികരണവും ഉപയോഗവും വിലയിരുത്തിയ ശേഷം സ്റ്റോപ്പ് സ്ഥിരപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സ്ഥിരം ട്രെയിൻ യാത്രക്കാരുടെയും വിവിധ യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി ഉണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ......